ad
Deshabhimani

പുത്തൂർ സോമരാജനെ അനുസ്മരിച്ചു

പുത്തൂർ സോമരാജൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി  സെക്രട്ടറി ജെ രാമാനുജൻ പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 01:02 AM | 1 min read

എഴുകോൺ

സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവും പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റുമായിരുന്ന പുത്തൂർ സോമരാജന്റെ ഓർമ പുതുക്കി. സിപിഐ എം പവിത്രേശ്വരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പൊരീയ്ക്കൽ പുത്തൂർ സോമരാജൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. അനുസ്മരണ യോഗം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ ജയൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ആർ ഗോപകുമാർ, അമീഷ് ബാബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ രാജസേനൻ, ജെ സുനിൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home