Deshabhimani

മുണ്ടകപ്പാടം ഇനി സോളാർ പാടം

പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്ത്‌  ഫ്ലോട്ടിങ് സോളാർ പാനൽ സ്ഥാപിച്ചപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Oct 25, 2026, 01:15 AM | 1 min read

കൊല്ലം

അമ്പത്‌ മെഗാവാട്ട് ശേഷിയുള്ള പടിഞ്ഞാറെ കല്ലട ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി മുണ്ടകപ്പാടത്ത്‌ സോളാർ പാനൽ സ്ഥാപിച്ചുതുടങ്ങി. മുണ്ടകപ്പാടത്തിന്റെ ഭാഗമായ അകത്തുകായൽ, ചെമ്പിൽ ഏലാ, വളഞ്ഞവരമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ്‌ സോളാർ പാനൽ സ്ഥാപിച്ചത്‌. ആദ്യം ജലാശയത്തിനു മുകളിലായി ഫ്ലോട്ടർ സ്ഥാപിച്ചാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. ഫ്ലോട്ടേഴ്സുകൾക്ക് മുകളിലായി സോളാർ പാനൽ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്‌. ഇവ ജലായശത്തിന്റെ മുകളിൽ ഒഴുകിനടക്കും. കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയാണിത്‌. 260കോടിരൂപയുടെ ഫ്ലോട്ടിങ് സോളാർ പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്‌പിസി) ആണ്‌ നടപ്പാക്കുന്നത്‌. പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ പൂർണ സഹകരണത്തോടെയുള്ള പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്രോജക്ട് ആണ്‌. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഒരു യൂണിറ്റ്‌ 3.04രൂപയ്‌ക്ക്‌ വാങ്ങുന്നത്‌ സംബന്ധിച്ച്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2025 ഏപ്രിൽ എട്ടിന് എൻഎച്ച്‌പിസിയും കെഎസ്ഇബിയും തമ്മിൽ കരാറിൽ (പിപിഎ) ഒപ്പുവച്ചതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home