സ്‌നേഹസേവന പുരസ്‌കാരങ്ങൾ വിതരണംചെയ്തു

കടയ്ക്കൽ
സ്‌നേഹക്കൂടാരം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്‌നേഹാലയത്തിൽ കേരളപ്പിറവി ആഘോഷവും സ്‌നേഹസേവന പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ ഉദ്ഘാടനംചെയ്തു. ട്രസ്റ്റ് ചെയർമാൻ സെൽവരാജ് നിലമേൽ അധ്യക്ഷനായി. ട്രസ്റ്റ് ജനറൽ സെക്രട്ടറി റാഷിദ് കാനൂർ, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അബ്‌സൽന, സൈഫുദീൻ വളവുപച്ച, നാരായണൻ, ലിസി, കലയപുരം സൈഫുദീൻ, സാബു ചല്ലിമുക്ക്, ഷമീം, സുൽഫിക്കർ, നൗഷാദ് മുതയിൽ, ഗഫാർ റാവുത്തർ, റാഫി കാനൂർ, അനൂപ്, നൈസാം മുള്ളിക്കാട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആരോഗ്യ പ്രവർത്തക ഷാനിഫ, ജീവകാരുണ്യ പ്രവർത്തകരായ അനിൽ ആഴാവീട്, സി പി ജസിൻ, റഹീം പാറത്തോടൻ, ഫൈസൽ നിലമേൽ എന്നിവർക്ക് സ്‌നേഹസേവന പുരസ്‌കാരങ്ങൾ വിതരണംചെയ്തു.









0 comments