ad
Deshabhimani

സ്നേഹാദരവ് 2026" സംഘടിപ്പിച്ചു

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ പുനലൂർ ഗ്രൂപ്പ് സംഘടിപ്പിച്ച "സ്നേഹാദരവ് 2026 " സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 01:01 AM | 1 min read

"

പുനലൂർ

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ (ടിഡിഇസിഎഫ്)പുനലൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കലാകായിക വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാരുടെ മക്കൾക്കുള്ള പുരസ്‌കാരവിതരണവും ജീവനക്കാരെ ആദരിക്കലും സംഘടിപ്പിച്ചു. "സ്നേഹാദരവ് 2026’ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് വിഷ്ണു എസ് ഓമനക്കുട്ടൻ അധ്യക്ഷനായി. ആർ അയകുമാർ ദേവസ്വം ബോർഡ് ജീവനക്കാരൻ ആർ വിനോദ് കുമാറിനെ അനുസ്മരിച്ചു. കെ എസ് പ്രദീപ് കുമാർ , സംസ്ഥാന പ്രസിഡന്റ് എസ് പി പ്രജിത്കുമാർ, സെക്രട്ടറി എസ് എൽ കൃഷ്ണകുമാർ, സി ആർ റോബിൻ, എസ് ആദർശ്, എസ് അനിൽകുമാർ, വി അജയകുമാർ, സി അനിൽചന്ദ്രൻ, രാജേഷ് എസ് നായർ, എൻ എസ് രഞ്ജീവ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home