എസ്‌ഐയുടെ കള്ളക്കേസ് ചുമത്തൽ
നാട് ഒരുമിച്ചിറങ്ങിയ പ്രതിഷേധം

കടയ്ക്കൽ
പ്രവർത്തകർക്കെതിരെ നിരന്തരം കള്ളക്കേസ് എടുക്കുന്ന എസ്ഐക്കെതിരെയുള്ള പ്രതിഷേധത്തിൽ നാടൊഴുകിയെത്തി. കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും വീട്ടമ്മമാരും അടക്കം ആയിരത്തിലധികം പേരാണ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കാളികളായത്. കടയ്ക്കൽ വിപ്ലവ സ്‌മാരകത്തിൽനിന്ന് ആരംഭിച്ച പടുകൂറ്റൻ പ്രകടനത്തിന്റെ ആദ്യനിര ടൗണിലെത്തിയിട്ടും അവസാനനിര വിപ്ലവ സ്‌മാരക ഗ്രൗണ്ട് കടന്നിരുന്നില്ല. ടൗൺ ചുറ്റി എത്തിയ മാർച്ച് വൺവേയിൽ ബസ് സ്റ്റാൻഡിന് സമീപം ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കി. നേതാക്കൾ എസ്ഐ ജ്യോതിഷ് എടുക്കുന്ന കള്ളക്കേസുകളെക്കുറിച്ചും അനധികൃത സമീപനങ്ങളെക്കുറിച്ചും വിശദീകരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ, ഏരിയ സെക്രട്ടറി വി സുബ്ബലാൽ എന്നിവർ സംസാരിച്ചു.









0 comments