സർഗോത്സവത്തിലും- മികച്ച നടനായി അജിൽ

സ്വന്തം ലേഖകന്‍
Published on Jan 03, 2026, 01:13 AM | 1 min read
അഞ്ചല്‍
കാടിന്റെ കഥപറഞ്ഞ കറുമ്പൻ നാടകത്തിലൂടെ സർഗോത്സവത്തിലും മികച്ച നടനയായി ബി അജില്‍. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെയും ഹോസ്റ്റലിലെയും വിദ്യാർഥികൾക്കായി കണ്ണൂരില്‍ നടന്ന സംസ്ഥാനതല കലോത്സവത്തിലാണ് അജിലിന്റെ നേട്ടം. കാടനുഭവത്തിന്റെ തീക്കനൽ ഉള്ളിൽ നിറയുന്ന അജില്‍ ‘കറുമ്പൻ’ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡന്‍ഷ്യൽ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ് അജിൽ. അഞ്ചൽ ഉപജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതും കറുമ്പൻ നാടകമായിരുന്നു. അനിൽ കാരേറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് സ്കൂളിനെ നേട്ടത്തിലേക്ക് എത്തിച്ചത്. അജിലിന് പൂർണ പിന്തുണയുമായി പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ എസ് വിധുമോൾ, സ്കൂൾ പ്രധാനാധ്യാപിക സി ഗിരിജ, സ്കൂൾ സീനിയർ സൂപ്രണ്ട് വി വിജുകുമാർ, സ്കൂൾ മാനേജർ എസ് ഷാഹിർ, സീനിയർ അസിസ്റ്റന്റ് എസ് ബിനുകുമാർ, കലാധ്യാപകൻ ആർ സന്തോഷ്, അധ്യാപകൻ ശിവപ്രസാദ്, പിടിഎ അംഗങ്ങൾ തുടങ്ങിയവരും ഒപ്പമുണ്ട്.










0 comments