Deshabhimani

കേരള വ്യാപാരി വ്യവസായി സമിതി
ജില്ലാ സമ്മേളനത്തിന് തുടക്കം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചിന്നക്കട ബസ് ബേയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 12, 2026, 01:21 AM | 1 min read

കൊല്ലം

​കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ചിന്നക്കട ബസ് ബേയിലേക്ക് വ്യാപാരികൾ പ്രകടനം നടത്തി. ടി കെ മധുസൂദനന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനില, കെ കെ നിസാർ, ജില്ലാ ട്രഷറര്‍ വൈ രാജൻ, കൊല്ലം ഏരിയ പ്രസിഡന്റ്‌ സുനിൽ പനയറ, സംഘാടക സമിതി ചെയർമാൻ കമാൽ പിഞ്ഞാണിക്കട, കൺവീനർ ആർ ജയചന്ദ്രൻ, ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ഡി അജയകുമാർ, നന്ദകുമാർ, നേതാക്കളായ അരുൺ, ബിനു, ബാലൻ എന്നിവർ സംസാരിച്ചു. ​സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വ്യാഴം രാവിലെ 10ന് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന ട്രഷറര്‍ വി ഗോപിനാഥ്‌ ഉദ്ഘാടനംചെയ്യും. 300 പ്രതിനിധികൾ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cpim

01

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

03

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

04

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
Adoor Prakash.jpg

05

print edition വിലകെട്ട്‌ യുഡിഎഫ്‌ കൺവീനർ
v d satheesan

06

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം
deshabhimani section

Recommended

Deshabhimani
Home