പദ്ധതികൾ അട്ടിമറിക്കുന്നു: പ്രതിഷേധം അലയടിച്ചു

പത്തനാപുരം
മണ്ഡലത്തിൽ അനുവദിച്ച് ടെൻഡർ നടപടികൾ തുടങ്ങിയ പദ്ധതികൾ സ്ഥലം എംഎൽഎ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പത്തനാപുരം പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നടുക്കുന്ന് പോസ്‌റ്റ് ഓഫീസ് ജങ്ഷനിൽനിന്നും തുടങ്ങിയമാർച്ച് താലൂക്കോഫീസ് പടിക്കൽ പൊലീസ് തടഞ്ഞു. പ്രതിഷേധ സമരം കേരളാ കോൺഗ്രസ് (ബി) ചെയർമാൻ കെ ബി ഗണേഷ്കുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഇത്തരത്തിൽ അട്ടിമറിച്ച പദ്ധതികളേറെയുണ്ടെന്നും ഉദ്യോഗസ്ഥർ ഇതിന് കുടപിടിക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ അധ്യക്ഷനായി. എച്ച് റിയാസ് മുഹമ്മദ്, മഞ്ജു റഹീം, എ ആർ ബഷീർ, കോട്ടാത്തല പ്രദീപ്, രാജൻ പണിക്കർ, ആർ മെഹജാബ് പത്തനാപുരം, സനൽ പട്ടാഴി, ഹാരിസ്, അനി മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.










0 comments