കൗതുകമായി സഹസ്ര പൂവൻ

കൊല്ലം
പടലവിരിഞ്ഞ് തീരാതെ സഹസ്ര പൂവൻ. പൂവറ്റൂരിൽ കുലവന്ന് 40 ദിവസം കഴിഞ്ഞിട്ടും പടലവിരിയുന്ന പൂവൻവാഴയാണ് കൗതുകമാകുന്നത്. ചന്ദനത്തോപ്പ് ഐടിഐ യിലെ സീനിയർ ഇൻസ്ട്രക്ടർ കൊട്ടാരക്കര പൂവറ്റൂർ ശ്യാമളത്തിൽ ബി സുബിത്തിന്റെ കൃഷിയിടത്തിലാണ് വിരിഞ്ഞാലും തീരാത്തത്ര കുലയുള്ളത്. ആയിരംകണ്ണൻ, ആയിരംപൂവൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവയ്‌ക്ക് സാധാരണ വാഴക്കുലകളെ അപേക്ഷിച്ച് പത്തടി ഉയരമുണ്ട്. ഒരു കുലയിൽ ആയിരത്തിലേറെ പഴംവരെയുണ്ടാകും. സാധാരണ പൂവൻ പഴത്തിന്റെ മധുരവും നേരിയ പുളിപ്പും നല്ല മണവും ചേർന്ന മികച്ച രുചിയുള്ള ഇവയിൽ ചെറു പഴങ്ങളാണ് ഉണ്ടാകുന്നത്. അലങ്കാര വാഴയായും വളർത്താറുള്ള ഇവയ്‌ക്ക് തമിഴ്‌നാട്ടിൽ വൻ ഡിമാന്റാണ്. ഇതു കൂടാതെ റെഡ് ഡ്വാർഫ്, ഡബിൾ മഹോയ് , തായ് മൂസ എന്നീ വാഴകളും സുബിത്തിന്റെ തോട്ടത്തിലുണ്ട്.











0 comments