ഹൃദയഭൂമികയിലൂടെ എസ് ജയമോഹന്‍

കൊല്ലം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻ ചാമക്കടയിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ
അഖില്‍ സദാശിവന്‍
Published on Mar 28, 2026, 01:08 AM | 1 min read
കൊല്ലം
എസ് ജയമോഹനെ നെഞ്ചേറ്റി കൊല്ലം നഗരം. വെള്ളിയാഴ്ച വൈകിട്ട് കൊല്ലം കമ്പോളത്തിൽ പര്യടനം നടത്തിയ എൽഡിഎഫ് സ്ഥാനാർഥിക്ക് ആവേശകരമായ സ്വീകരണമാണ് വ്യാപാരികളും തൊഴിലാളികളും ചേർന്ന് നൽകിയത്. പൂക്കളും പഴവർഗങ്ങളും നൽകി അവർ സ്ഥാനാർഥിയെ വരവേറ്റു. ലക്ഷ്മിനട ജങ്‌ഷനിൽ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച പര്യടനം രാത്രി ഒന്പതോടെയാണ് സമാപിച്ചത്. ലക്ഷ്മിനടയിൽ നിന്ന് തുടങ്ങിയ പര്യടനത്തിൽ സമീപത്തെ പൂക്കടയിലെ ജീവനക്കാരി നാഗേശ്വരി പൂക്കൾ നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ജങ്‌ഷനുകളിൽ ഓട്ടോ തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥാനാർഥിയെ സ്നേഹപൂർവം വരവേറ്റു. മഹാറാണി മാർക്കറ്റിലെത്തിയപ്പോൾ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവനും പര്യടനത്തിൽ പങ്കുചേർന്നു. എൽഡിഎഫ് നേതാക്കളായ എ എം ഇക്ബാൽ, അഡ്വ. എ രാജീവ്, ബി തുളസീധരക്കുറുപ്പ്, പ്രസന്ന ഏണസ്റ്റ്, എച്ച് ബെസിൽലാൽ, അഡ്വ. എ കെ സവാദ്, പി കെ സുധീർ, ഡി സാബു, ബിജു, അഡ്വ. വിനിതാ വിൻസന്റ്, എ ഇക്ബാൽകുട്ടി, തൊടിയിൽ ലുക്മാൻ, ദിലീപ് തുടങ്ങിയവർ സ്ഥാനാർഥിയേടൊപ്പമുണ്ടായിരുന്നു. രാവിലെ കടവൂർ പള്ളിയിൽ വികാരിയെ സന്ദർശിച്ച ആശയ വിനിമയം നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. കയർ സഹകരണ സംഘങ്ങളിലും കയർ ഫാക്ടറികളിലുമെത്തി തൊഴിലാളികളെക്കണ്ട് വോട്ട് അഭ്യർഥിച്ചു. കടവൂർ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ഒമാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ച അഷ്ടമുടി സ്വദേശി മഹേഷ് കുമാറിന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. പനയം പഞ്ചായത്തിലെ രണ്ട് കശുവണ്ടി ഫാക്ടറികളിലുമെത്തി വോട്ട് അഭ്യർഥിച്ചു. കുരീപ്പുഴ മുസ്ലിം ജമാഅത്ത് പള്ളിയിലെത്തി വിശ്വാസികളെ കണ്ട് വോട്ടുതേടി. സിപിഐ എം ഏരിയ സെക്രട്ടറി കെ ജി ബിജു, ജില്ലാ കമ്മറ്റി അംഗം എസ് ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ എ അമാൻ, കാർത്തിക്, സിപിഐ മണ്ഡലം സെക്രട്ടറി എസ് ബിജുകുമാർ, ലോക്കൽ സെക്രട്ടറി മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ദേവസ്വം ജീവനക്കാരുടെ കൺവൻഷനിലും സ്വകാര്യ കശുവണ്ടി സംരംഭകരുടെ യോഗത്തിലും പങ്കെടുത്തു. കുരീപ്പുഴ അയ്യൻകോയിക്കൽ, കരിക്കോട് ചപ്പേത്തടം എന്നിവിടങ്ങളിലെ ബൂത്ത് കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു.










0 comments