ad
Deshabhimani

എസ്‌ ജാനകിയെ അനുസ്‌മരിച്ച്‌ 
വനിതാ സാഹിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2026, 12:17 AM | 1 min read

കൊല്ലം

അന്തരിച്ച ഗായിക എസ്‌ ജാനകിയെ അനുസ്മരിച്ച്‌ വനിതാ സാഹിതി ജില്ലാ കമ്മിറ്റി ‘ചെന്പരത്തിപ്പൂവ്‌’ എന്ന പേരിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. കൊല്ലത്ത്‌ എൻ എസ്‌ സ്‌മാരക ഹാളിൽ നടന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കാഥികൻ വി ഹർഷകുമാർ ഉദ്‌ഘാടനംചെയ്‌തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ്‌ ടി ജി ചന്ദ്രകുമാരി അധ്യക്ഷയായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബീന സജീവ്‌, അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡി വിമല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരിജാ സുന്ദരൻ, റസീന അജയൻ, ബി വസന്തകുമാരി, ജില്ലാ ട്രഷറർ ജി എസ്‌ ഷൈലാമണി, കൊല്ലം ഏരിയ സെക്രട്ടറി ശ്രീലത, പുരോഗമന കലാസാഹിത്യസംഘം ജില്ലാ ട്രഷറർ ജവഹർ എന്നിവർ സംസാരിച്ചു. എസ്‌ ജാനകിയുടെ ഗാനങ്ങളെ കോർത്തിണക്കി ബറ്റി സാത്രേ, ഡോ. പ്രിയ, ഡോ. ദീപം, സുജ, സുഗന്ധി എന്നിവർ പാടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home