Deshabhimani

സ്കൂളുകളിൽ രുചിമേള

ചെപ്ര ജിഎൽപിഎസിൽ  സംഘടിപ്പിച്ച രുചി മേള
വെബ് ഡെസ്ക്

Published on Oct 18, 2026, 12:30 AM | 1 min read

എഴുകോൺ

ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ രുചിമേള ഭക്ഷണ പ്രദർശനം നടത്തി. ഓടനാവട്ടം ചെപ്ര ജിഎൽപിഎസിൽ രുചിമേള വെളിയം സഹകരണ ബാങ്ക് പ്രസിഡന്റ് വി ഹരിലാൽ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് രഞ്ജിത് അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ പ്രേമചന്ദ്രൻ, പ്രധാനാധ്യാപകൻ ബി എസ് ശാന്തകുമാർ, അനിൽകുമാർ, സുമി കൃഷ്ണ, അനില മണിരാജ്, പ്രിയമോൾ, മഞ്ജു, ദീപ എന്നിവർ സംസാരിച്ചു. വെളിയം ഗവ. വെൽഫെയർ യുപി സ്കൂളിൽ രുചിമേള വെളിയം പഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ സന്തോഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഷീബ ജി കോശി, മനുകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home