റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ. താലൂക്ക് സമ്മേളനം

കൊട്ടാരക്കര
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് സമ്മേളനം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. കേന്ദ്ര ഭക്ഷ്യനയം റേഷൻ മേഖലയെ തകരാറിലാക്കുമെന്നും എഎവൈ കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനാൽ റേഷൻ മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ബാലഗോപാൽ പറഞ്ഞു. സെയിൽസ്‌മാർ വേതനം, കടവാടക, വൈദ്യുതിചാർജ് എന്നിവ ലഭ്യമാക്കണമെന്നും വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എസ് സദാശിവൻനായർ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി ബിജു ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അനിത ഗോപകുമാർ, കണ്ണംകോട് സുധാകരൻ, ശ്യാം വയല, ജി കൃഷ്‌ണൻകുട്ടിനായർ, കെ പ്രമോദ്, കളരിക്കൽ ജയപ്രകാശ്, എം വേണുഗോപാലൻ, ബുല്ലമീൻ, വി ശശിധരൻ, ബി രാധാകൃഷ്‌ണപിള്ള, സലീം, ഗിരീശൻ, സന്തോഷ് കുമാർ, ചന്ദ്ര, നന്ദകുമാർ, അഖിലേഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളെയും മുതിർന്ന റേഷൻ വ്യാപാരികളെയും ആദരിക്കുകയും വ്യാപാരികളുടെ കുടുംബത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. വിവിധ സംഘടനകളിൽനിന്നു രാജിവച്ച് അസോസിയേഷനിൽ ചേർന്നവർക്ക് സ്വീകരണവും നൽകി. ഭാരവാഹികൾ: കണ്ണംകോട് സുധാകരൻ (രക്ഷാധികാരി), എസ് സദാശിവൻനായർ (പ്രസിഡന്റ്), കെ ബി ബിജു (വർക്കിങ് പ്രസിഡന്റ്), എ എസ് ചന്ദ്രശേഖരൻപിള്ള (ജനറൽ സെക്രട്ടറി), ജോണി ചെക്കാല, ജി ഹരികുമാർ (ഓർഗനൈസിങ് സെക്രട്ടറിമാർ), ടി ശശിധരൻ (ട്രഷറർ).











0 comments