സമ്മർദം ശക്തമാക്കാന്‍ സർക്കാരിന് സമയമില്ല

സ്വന്തം ലേഖകൻ
Published on Aug 31, 2026, 12:47 AM | 1 min read
കൊല്ലം
കേരളത്തിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത് തടഞ്ഞ തമിഴ്‌നാട് സർക്കാരിന്റെ വിജ്ഞാപനം ഇതുവരെ റദ്ദാക്കിയില്ല. കേരളം സർക്കാരിന്റെ സമ്മർദം ചെലുത്തൽ ഫലപ്രദമാകാത്തതാണ് തമിഴ്‌നാട്ടിലെ വിജയ് സർക്കാർ തീരുമാനം പിൻവലിക്കാത്തത്. തമിഴ്‌നാട്ടിൽനിന്നും പാറ, മണൽ, എംസാന്റ്, ക്വാറിമേക്ക് തുടങ്ങിയവ വരാത്തതോടെ ഓണാവധി കഴിഞ്ഞിട്ടും ജില്ലയിലെ നിർമാണ മേഖല പ്രതിസന്ധിയില്‍ത്തന്നെയാണ്. നിർമാണ സാമഗ്രികൾ കിട്ടാനില്ലാത്തതോടെ മാർക്കറ്റിൽ വില കുതിച്ചുയരുകയാണ്. ഓണത്തിന് മുന്പുണ്ടായിരുന്ന വില വീണ്ടും വർധിച്ചു. നിർമാണമേഖല ഇഴയുന്നത് തൊഴിലാളികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കി. തൊഴിൽ ദിനങ്ങൾ കുറഞ്ഞത് ഓണക്കാലത്ത് തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് കടത്തിക്കൊണ്ടുവന്ന ക്വാറി ഉൽപ്പന്നങ്ങൾ അതിർത്തി ചെക്ക് പോസ്‌റ്റിൽ തമിഴ്‌നാട് പൊലീസ് തടയുകയാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ നന്നേ കുറവാണ്. ഇതുമൂലം ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനവും താളംതെറ്റി. കോന്നിയിൽനിന്ന് ക്രഷർ യൂണിറ്റുകളിലേക്കും നിർമാണ മേഖലയിലേക്കും എത്തിച്ചിരുന്ന ക്വാറി ഉൽപ്പന്നങ്ങളുടെ അളവിലും വലിയ ഇടിവുണ്ടായി. ഇതിനുപുറമെ ക്രഷർ യൂണിറ്റുകളും തമിഴ്‌നാട്ടിലെ ക്വാറികളെ ആശ്രയിച്ചുവന്നിരുന്നു. ലഭ്യതക്കുറവ് മൂലം കരാറുകാരും കന്പനികളും പാറയും എംസാന്റും എത്തിച്ചിരുന്നത് തമിഴ്‌നാട്ടിൽനിന്നാണ്. പ്രതിസന്ധി രൂക്ഷമായിട്ടും തമിഴ്‌നാട് സർക്കാരിൽ കടുത്ത സമ്മർദത്തിന് കേരളം സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധം കനക്കുന്നു. തമിഴ്നാട് വിജ്ഞാപനം പുറപ്പെടുവിച്ചത് ജൂലൈ ഒന്പതിനാണ്. തമിഴ്നാട്ടിൽനിന്നുള്ള വരവ് നിലച്ചതോടെ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യുബിക് അടി ശരാശരി 10–11രൂപയുടെ വർധനയുണ്ടായി. എം സാൻഡ് 60-62രൂപയിൽനിന്ന് 72-80–7300 രൂപയായും മുക്കാൽ ഇഞ്ച് മെറ്റൽ 48ൽനിന്ന് 55–60ആയും ഒന്നരയിഞ്ച് മെറ്റൽ 45ൽനിന്ന് 55–അറുപതായും പാറപ്പൊടി 42ൽനിന്ന് 55ആയും ഉയർന്നു.










0 comments