ad
Deshabhimani

ഇവിടെ 
എന്താ ഇല്ലാത്തത്

തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൂക്കുപാലം
avatar
രാജേഷ് ജാൻവി

Published on Apr 05, 2026, 02:08 AM | 1 min read

പുനലൂർ

വിനോദസഞ്ചാര മേഖലയുടെ സൗന്ദര്യവൽക്കരണവും വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളെ സഞ്ചാരികളുടെ പറുദീസയാക്കിയ 10വർഷം. സംസ്ഥാനത്തെ വലിയ വനം മ്യൂസിയമാണ്‌ 9.8കോടി ചെലവഴിച്ച്‌ കുളത്തൂപ്പുഴയിൽ സ്ഥാപിച്ചത്‌. പാലരുവിയുടെ വിവിധ നിലയിലുള്ള വികസന പദ്ധതികളും കുംഭാവുരുട്ടി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, മലമേൽ ഇക്കോ ടൂറിസം, ഓലിയരിക് വെള്ളച്ചാട്ടം പുനരുദ്ധാരണ പ്രവർത്തനങ്ങളും വികസനപദ്ധതികളും മണ്ഡലത്തിലെ ജൈവവൈവിധ്യ സർക്യൂട്ടിൽ ഉൾപ്പെടുത്തി കോടികളുടെ വികസനങ്ങളാണ് നടന്നത്. തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകർഷണമായ മ്യൂസിക്കൽ ഫൗണ്ടൻ 25 വർഷത്തിനുശേഷം 1. 82കോടി ചെലവഴിച്ച്‌ പൂർണമായും നവീകരിച്ചത് സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറി. 72. 85 ലക്ഷം മുടക്കി തൂക്കുപാലത്തിന്റെയും എലിവേറ്റഡ് നടപ്പാതയുടെയും നവീകരണം, ഏഴുലക്ഷം ചെലവഴിച്ച്‌ ഡോർമെറ്ററി സൗകര്യങ്ങളുടെ നവീകരണം തുടങ്ങി ടൂറിസം വികസനത്തിനായി അഞ്ചുവർഷത്തിനിടെ 50കോടിയുടെ വികസനം സാധ്യമാക്കി. ടൂറിസം വരുമാന മേഖലയിൽ വലിയ വർധനയും തദ്ദേശീയർക്ക്‌ തൊഴിലും ലഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home