പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കണം


സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:26 AM | 1 min read
കൊല്ലം
തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കുന്ന ലേബർ കോഡുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അവ കേരളത്തിൽ നടപ്പാക്കരുതെന്നും പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം മുൻ എംഎൽഎ എം നൗഷാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി പി വിനോദ് അധ്യക്ഷനായി. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ബി സുജിത്, പിഎസ്‌സിഇയു സംസ്ഥാന സെക്രട്ടറി ജി ഷിബു ഗണേഷ്, സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം കെ പി അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജി ഗോപു, ജില്ലാ സെക്രട്ടറി ജെ അനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി പി വിനോദ് (പ്രസിഡന്റ്), ബി എസ് ജ്യോതി (വൈസ് പ്രസിഡന്റ്), ആർ ബിച്ചു (സെക്രട്ടറി), ടി ശ്രീകാന്ത് (ജോയിന്റ് സെക്രട്ടറി), ആർ കൃഷ്ണകുമാർ (ട്രഷറർ), എസ് -ലൈസ (വനിതാ കൺവീനർ).











0 comments