Deshabhimani

ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക

ജലഗതാഗത ഓഫീസിനു 
മുന്നിൽ പ്രതിഷേധിച്ചു

കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 12:19 AM | 1 min read

കൊല്ലം

ജലഗതാഗതവകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കുകയെന്ന്‌ ആവശ്യപ്പെട്ട്‌ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റിനു മുന്നിലും സ്ഥാപനങ്ങൾക്കു മുന്നിലും പ്രകടനവും ധർണയും നടത്തി.​ കൊല്ലത്ത് ജലഗതാഗത ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബി സുജിത്ത് ഉദ്ഘാടനംചെയ്തു. ടൗൺ ഏരിയ സെക്രട്ടറി എച്ച് അമൽ ചന്ദ്രൻ അധ്യക്ഷനായി. സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി അഖിൽ കൃഷ്ണൻ, ഡി മഹേഷ് എന്നിവർ നേതൃത്വംനൽകി. ജോലി സ്വഭാവത്തിനും സുരക്ഷയ്ക്കും അനുയോജ്യമായ യൂണിഫോമുകൾ അനുവദിക്കുക, അലവൻസുകൾ കാലാനുസൃതമായി പരിഷ്കരിക്കുക, ബോട്ട് മാസ്റ്റർ ലൈസൻസ് പുതുക്കി നൽകുക, സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home