Deshabhimani

നാടെങ്ങും പ്രതിഷേധാഗ്നി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കുളത്തൂപ്പുഴ ഈസ്റ്റ്, വെസ്റ്റ് എൽസി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
വെബ് ഡെസ്ക്

Published on Oct 12, 2026, 12:47 AM | 1 min read

കൊല്ലം

തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീണർ ഗ്യാനേഷ്‌ കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക്‌ ഐകൃദാർഢ്യം പ്രഖ്യാപിച്ച്‌ നാട്‌. തലസ്ഥാനത്തിന്റെ തെരുവിൽ ജനാധിപത്യം സംരക്ഷിക്കാൻ ജീവൻ കൊടുത്തും പൊരുതുന്നവരെ ക്രൂരമായി വേട്ടയാടുന്ന കേന്ദ്രപൊലീസിനെതിരെ രോഷമിരന്പി. സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിലാണ്‌ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌ അഞ്ചൽ സിപിഐ എം കുളത്തൂപ്പുഴ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിഅംഗം എസ് ഗോപകുമാർ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എം സൈഫുദീൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബി രാജീവ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി അബ്ദുൽ ഹക്കിം, ബ്ലോക്ക് അംഗം എസ് എൽ ടോം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി വിശ്വകുമാർ, സുരേന്ദ്രൻപിള്ള, വിഷ്ണുജയകുമാർ, മിനി വർഗീസ്, നാദിറ സൈഫുദീൻ എന്നിവർ സംസാരിച്ചു. ചടയമംഗലം ഡിവൈഎഫ്ഐ ചടയമംഗലം ബ്ലോക്ക് കമ്മിറ്റി ഇളമാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എസ് അരവിന്ദ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജെ എസ് വൈശാഖ്, അനൂപ്, ജെറിൻ, സോജു, ആദിൽ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home