പ്ലാന്‍ ഫണ്ട് വെട്ടല്‍
സര്‍ക്കാരിനെതിരെ പ്രതിഷേധത്തീ

ശൂരനാട്
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻഫണ്ട് വെട്ടുക്കുറച്ച യുഡിഎഫ് സർക്കാരിനെതിരെ ജനരോഷം ഇരമ്പി. എൽഡിഎഫ് നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എൽഡിഎഫ് ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ശൂരനാട് ഹൈസ്കൂൾ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിനുമുമ്പിൽ സമാപിച്ചു. ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിഅംഗം സി മോഹനൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം കെ പ്രദീപ്, എൽഡിഎഫ് നേതാക്കളായ എ റമീസ്, എൻ സന്തോഷ്, ബിന്ദു ശിവൻ, അമൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. തഴവ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ ഉദ്ഘാടനംചെയ്തു. സരസ്വതിയമ്മ അധ്യക്ഷയായി. അഡ്വ. ആർ അമ്പിളിക്കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് സുജ, അഡ്വ. പി ശിവപ്രസാദ്, തോമസ്, സുരേഷ്, നിസാം, ഗോപൻ എന്നിവർ സംസാരിച്ചു. പോരുവഴി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും എം ഗംഗാധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ജിഷ അധ്യക്ഷനായി.എൽഡിഎഫ് നേതാക്കളായ ബി ബിനീഷ്, എൻ പ്രതാപൻ, എ ഹുസൈൻ, പി നിഷാദ്, ഗോപിനാഥപിള്ള, ശശി എന്നിവർ സംസാരിച്ചു. എൽഡിഎഫ് ഓച്ചിറ പഞ്ചായത്ത് കമ്മറ്റിയുടെ മാർച്ചും ധർണയും എൽഡിഎഫ് മണ്ഡലം കൺവീനർ ആർ സോമൻപിള്ള ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം കെ സുഭാഷ് അധ്യക്ഷനായി. കെ നൗഷാദ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ, അബ്ദുൽ ഖാദർ, ബി ശ്രീദേവി, ശ്രീലത പ്രകാശ്, അശോകൻ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ധർണ സിപിഐ ജില്ലാ കൗൺസിൽ അംഗം കെ സി സുഭദ്രയമ്മ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിഅംഗം എം ലത്തീഫ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എസ് ലീല, കെ ശിവപ്രസാദ്, ശിവപ്രസാദ്, ദർശൻ, അനന്തു രാജു, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.









0 comments