Deshabhimani

പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ചിതറ ഗ്രാമ പ്രകാശ് വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ 
ഡോ: സുനിൽ പി  ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 12:48 AM | 1 min read

കടയ്ക്കൽ

ചിതറ ഗ്രാമ പ്രകാശ് വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്തു. സഹകരണ ബാങ്ക് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടിയിൽ വായനശാല പ്രസിഡന്റ്‌ കരകുളം ബാബു അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം നസീർ, കൊല്ലം ലൈവ് സ്റ്റോക്ക് പ്രസിഡന്റ്‌ എസ് രാജേന്ദ്രൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ, വായനശാല സെക്രട്ടറി സി എസ് അനിലാൽ, എസ് ബുഹാരി, കെ ബി മുരളീകൃഷ്‌ണൻ, എ എസ് ഷാജി, സന്തോഷ് മതിര തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home