Deshabhimani

പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥ

ചടയമംഗലം സൊസൈറ്റിമുക്കിൽ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
വെബ് ഡെസ്ക്

Published on Oct 18, 2026, 12:30 AM | 1 min read

ചടയമംഗലം

സൊസൈറ്റി മുക്കിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥയാകുന്നു. രണ്ടുമാസത്തിലൊരിക്കൽ ഇവിടെ പൈപ്പ്‌ പൊട്ടും. നാളുകൾക്കുശേഷം കേടുപാടുകൾ പരിഹരിക്കും, വീണ്ടും പൊട്ടും. ചടയമംഗലം– ചിങ്ങേലി റോഡ്‌ തുടങ്ങുന്ന സൊസൈറ്റി മൂക്കിലാണ് പൈപ്പ് പൊട്ടുന്നത്. ചെറിയ കയറ്റമായതിനാൽ പമ്പിങ് സമയത്ത് വലിയ അളവിലാണ് ജലം നഷ്ടപ്പെടുന്നത്. അതിനാൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കിട്ടാതെ ജനങ്ങൾ വലയുകയാണ്. വെള്ളം ഒഴുകുന്നതിനാൽ സമീപത്തെ കടകളിലേക്ക് കയറാനും പറ്റാത്ത അവസ്ഥയാണ്‌. സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും വസ്ത്രങ്ങളിലേക്ക് വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്‌. സൊസൈറ്റി മുക്കിൽ പല സ്ഥലങ്ങളിലായി കുടിവെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാൻ ജലവകുപ്പ് തയ്യാറാകുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home