ഉറുകുന്നിൽ പുലിയുടെ ആക്രമണം
വളർത്തുനായയെ കടിച്ചു; യുവതി കഷ്ടിച്ച് രക്ഷപ്പെട്ടു

അഞ്ചൽ
രാത്രി വീട്ടുവളപ്പിൽ എത്തിയ പുലിയുടെ ആക്രമണത്തിൽനിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്ആക്രമണത്തിൽ വളർത്തുനായക്ക് ഗുരുതരമായി പരിക്കേറ്റു. ഉറുകുന്ന് ബൈജു വിലാസത്തിൽ റാണിയുടെ വീട്ടിലെ നായയെയാണ് ശനി പുലർച്ചെ രണ്ടിന് പുലി പിടിച്ചത്. വരാന്തയിൽ കെട്ടിയിട്ടിരുന്ന നായയെ പുലി കഴുത്തിൽ കടിച്ചു പരിക്കേൽപ്പിച്ചു. ശബ്ദംകേട്ട് പുറത്തിറങ്ങിയ റാണിക്കുനേരെ പുലി ചാടിവീണു. എന്നാൽ, ഇവർ പെട്ടെന്ന് മുറിയിലേക്ക് കയറി കതക് അടച്ചതിനാൽ രക്ഷപ്പെട്ടു. വനപാലകർ സ്ഥലത്തെത്തി. അടുത്ത കാലത്തായി ഉറുകുന്നിലും പരിസരപ്രദേശങ്ങളിലും പുലിയുടെയും മറ്റും ആക്രമണം രൂക്ഷമായിരിക്കുകയാണ്.









0 comments