Deshabhimani

ജന്തർ മന്തർ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

ഇടതുപക്ഷ കർഷക സംഘടനകളുടെ നൈറ്റ് മാർച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ 
ചിന്നക്കടയിൽ നടന്ന നൈറ്റ് മാർച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ 
ചിന്നക്കടയിൽ നടന്ന നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 24, 2026, 12:34 AM | 1 min read

കൊല്ലം

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നഗരത്തിൽ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. താലൂക്ക്‌ കച്ചേരി ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം കർഷകസംഘം ജില്ലാ പ്രസിഡന്റ് വി കെ അനിരുദ്ധൻ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എൻ നളിനാക്ഷൻ അധ്യക്ഷനായി. വിവിധ കർഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ അഡ്വ. പാരിപ്പള്ളി ആർ വിജയൻ, ഡി സാബു, ഡോ. ഡി സുജിത്, എസ്‌ സുരേഷ്ബാബു, സോജ തുളസീധരൻ, ജി സുരേഷ്ബാബു, ടി ജി ഷാജി, സുഭാഷ് കൊച്ചുവിള, കെ പി മോഹൻ, എ ഇക്ബാൽകുട്ടി, കെ ദിലീപ്കുമാർ, എം രഘുനാഥൻ, പാറയ്ക്കൽ നിസാമുദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home