ad
Deshabhimani

ആഗസ്ത്‌ 6ന് ജില്ലാ മാർച്ച്‌

കോർണർ യോഗങ്ങളുമായി എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ആഗസ്ത്‌ ആറിന് നടത്തുന്ന ജില്ലാ മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കോർണർ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്‌ സീമ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 31, 2026, 01:28 AM | 1 min read

കൊല്ലം

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള എൻജിഒ യൂണിയൻ ആഗസ്ത്‌ ആറിന് ജില്ലാ മാർച്ചും ധർണയും സംഘടിപ്പിക്കും. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര -–സംസ്ഥാന സർക്കാർ നടപടികൾ അവസാനിക്കുക, 12–ാം ശമ്പളപരിഷ്കരണം നടപ്പാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പിഎഫ് ആര്‍ടിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന സമരത്തിന്റെ പ്രചാരണാർഥം കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു. കൊല്ലം നഗരത്തിലെ പ്ലാനിങ് സെക്രട്ടറിയറ്റ്, വനശ്രീ കോംപ്ലക്സ്, പിഡബ്ല്യുഡി കോംപ്ലക്സ് എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എസ്‌ സീമ സംസാരിച്ചു. വിവിധ യോഗങ്ങളിൽ ജില്ലാ പ്രസിഡന്റ് ബി സുജിത്, സെക്രട്ടറി വി ആർ അജു, സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യാ മോഹൻ, ജില്ലാ ട്രഷറർ ആർ രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഖുശി ഗോപിനാഥ്, എസ് ദീപ, വൈസ് പ്രസിഡന്റുമാരായ എം എസ് ബിജു, എസ് ഷാഹിർ, സെക്രട്ടറിയറ്റ് അംഗങ്ങളായ എം എം നിസാമുദീൻ, സി രാജേഷ്, സജി ലിയോൺ, ജി എസ് രഞ്ജിനി, ആർ അനിൽകുമാർ, സൂസൻ തോമസ്, എസ്‌ സുജിത്, കെ എ രാജേഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home