ദേശീയപാത നവീകരണം
പാർശ്വഭിത്തിയിലെ കന്പിയിൽ തട്ടി സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരപരിക്ക്

ചവറ
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് പാർശ്വഭിത്തിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന കന്പിയിൽ തട്ടി സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്. ചവറ ചിറ്റൂർ വിജയഭവനിൽ രാജേന്ദ്രൻ (72, തന്പി)പരിക്കേറ്റ് ചവറ നല്ലേഴത്ത്‌മുക്ക് അരവിന്ദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ചൊവ്വാഴ്‌ച രാത്രി 7.30ന് പന്മന ക്ഷേത്രം ഗോപുരത്തിന്റെ വടക്കുഭാഗത്താണ് സംഭവം. കോലത്ത് മുക്കിൽപോയി ചിറ്റൂരിലേക്ക് മടങ്ങവേയാണ് അപകടം. ഇൗ ഭാഗത്ത് രാത്രിയിൽ വെളിച്ചമില്ല. കാറിന് സൈഡ് കൊടുക്കാൻ ശ്രമിക്കവെ ഇരുന്പ് കന്പിയിൽ സ്‌കൂട്ടർ കുടുങ്ങി മറിയുകയായിരുന്നു. രാജേന്ദ്രന്റെ ഇടതുകൈയ്‌ക്കും വലതുകാലിന്റെ പാദത്തിനും മുട്ടിനും മുഖത്തും പരിക്കേറ്റു. ഇടതുകാലിലെ ചെറിയ വിരൽ ഒടിഞ്ഞു. ഇവിടെ കോൺക്രീറ്റ് പാർശ്വഭിത്തിയിൽ കന്പി പുറത്തേക്ക് തള്ളി നിൽക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. പലവട്ടം അപകടം നടന്നിട്ടും പരാതി ഉയർന്നിട്ടും ദേശീയയപാത അതോറിറ്റിയോ നിർമാണക്കന്പനിയോ സുരക്ഷയ്ക്ക് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.










0 comments