എൻ എസ് ‘മെഡ്‌കോൺ 2026' സമാപിച്ചു

കൊല്ലം
എൻ എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യവിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തിയ മെഡ്‌കോൺ 2026 സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി സമാപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ ഉദ്ഘാടനംചെയ്‌തു. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ സുസൻകോടി, അഡ്വ. പി കെ ഷിബു, അഡ്വ. ഡി സുരേഷ്‌കുമാർ, കെ ഓമനക്കുട്ടൻ, സെക്രട്ടറി പി ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി ആർ ചന്ദ്രമോഹൻ, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. വി കെ സുരേഷ്‌കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി ശ്രീകുമാർ എന്നിവർ സംസാരിച്ചു. രോഗീപരിചരണ സംവിധാനത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് നടന്ന വിവിധ സെഷനുകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി ആൻഡ് ഓർത്തോപീഡിക്സ് വിഭാഗം പ്രൊഫ. സന്തോഷ്‌കുമാർ, മുൻ പ്രിൻസിപ്പൽ ബി പത്മകുമാർ, അനുപ് കുമാർ ആചാര്യ, എസ് സോണിയ, റെയ്ച്ചൽ ഡാനിയേൽ, ശിവപ്രഭ എസ് പിള്ള, പി സിഞ്ചു ശങ്കർ, ഷാഹിദ ലത്തീഫ്, അജയ് ശശിധർ, നാഗമണി, അരുൺകുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. ചെറുകിട ആരോഗ്യപരിപാലന സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രതിരോധ മാർഗങ്ങൾ വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറി എ വി സന്തോഷ്‌കുമാർ, ബെൻസിഗർ ആശുപത്രി മുൻ ഡയറക്ടർ ഫാ. ഫെർഡിനാൻഡ് പീറ്റർ, ട്രാവൻകൂർ മെഡിക്കൽ കോളേജ് സീനിയർ കാർഡിയോ തൊറാസിക് സർജൻ ജി സുമിത്രജൻ, ഐഎംഎ മുൻ പ്രസിഡന്റ് ഡോ. കെ എ ശ്രീവത്സൻ എന്നിവർ പാനലിസ്റ്റുകളായി. ആശുപത്രി ചീഫ് കൺസൾട്ടന്റ് ഡി വസന്തദാസ് മോഡറേറ്ററായി.









0 comments