ad
Deshabhimani

കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: പ്രതികൾ പിടിയിൽ

stabbed
വെബ് ഡെസ്ക്

Published on Aug 01, 2026, 10:15 AM | 1 min read

അഞ്ചാലുംമൂട് : കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പ്രതികളും പിടിയിലായി. കൊല്ലപ്പെട്ട രാജുവിന്റെ സുഹൃത്തുക്കളായ കടവൂർ കീലാട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്യാംകുമാർ (41), മഹേഷ് (40) എന്നിവരാണ് അറസ്റ്റിലായത്.

കടവൂർ ക്ഷേത്രത്തിലെ മൂന്നാം പാപ്പാനായ രാജു (41)വിനെയാണ് പ്രതികൾ കുത്തിക്കൊന്നത്.


എസിപി എസ് ഷാജിയുടെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ അജയകുമാർ, എസ്ഐമാരായ പ്രതിഭ, പ്രദീപ്, എഎസ്ഐമാരായ ഷഹീർ, ഡെൽഫിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, മഹേഷ്, പ്രവീൺ, ശിവകുമാർ, റഫീഖ്, റോസി സേവിയർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിലാൽ, ഷിജോ ജോയ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home