പ്രായപൂർത്തിയാകാത്തവരുടെ വാഹനം ഓടിക്കൽ
കൂടുതൽ കേസുകൾ കൊല്ലത്ത്

കൊല്ലം
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് കൊല്ലം സിറ്റിയിൽ. 59 കേസുകൾ. കുട്ടികളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ സംസ്ഥാനത്തുടനീളം കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാപക പരിശോധന നടത്തിയത്. വിവിധ സ്റ്റേഷൻ പരിധികളിൽ പ്രായപൂർത്തിയാകാത്തവർ ഓടിച്ച നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും എഫ്ഐആർ രജിസ്റ്റർചെയ്യുകയും ചെയ്തു. 6,237 വാഹനങ്ങൾ പരിശോധിച്ചു. ഓച്ചിറ സ്റ്റേഷനിൽ 10 കേസും കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ എട്ടു കേസും അഞ്ചാലുംമൂട് സ്റ്റേഷനിൽ എട്ടു കേസും ചവറ തെക്കുംഭാഗം സ്റ്റേഷനിൽ ഏഴ് കേസും ശക്തികുളങ്ങര സ്റ്റേഷനിൽ നാല് കേസും, കരുനാഗപ്പള്ളി സ്റ്റേഷനിൽ നാല് കേസും കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മൂന്ന് കേസും ചവറ സ്റ്റേഷനിൽ മൂന്നു കേസും പാരിപ്പള്ളി സ്റ്റേഷനിൽ മൂന്നു കേസും ചാത്തന്നൂർ സ്റ്റേഷനിൽ മൂന്നു കേസും കണ്ണനല്ലൂർ സ്റ്റേഷനിൽ മൂന്നു കേസും കിളികൊല്ലൂർ സ്റ്റേഷനിൽ രണ്ടു കേസും പരവൂർ സ്റ്റേഷനിൽ രണ്ടു കേസും പള്ളിത്തോട്ടം സ്റ്റേഷനിൽ ഒരു കേസും, കൊല്ലം സിറ്റി ട്രാഫിക് സ്റ്റേഷനിൽ ഒരു കേസും, ഇരവിപുരം സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്.









0 comments