മെമുവിൽ ബോഗികൾ വെട്ടിക്കുറച്ചു

സ്വന്തം ലേഖിക
Published on Jul 23, 2026, 01:44 AM | 1 min read
കൊല്ലം
അറ്റക്കുറ്റപ്പണിക്ക് സൗകര്യമില്ലാത്തതിനാൽ കൊല്ലത്ത് മെമു സർവീസുകളുടെ ബോഗികൾ വെട്ടിക്കുറയ്‌ക്കുന്നത് പതിവാകുന്നു. അറ്റകുറ്റപ്പണിക്കായി മെമു സർവീസുകളുടെ വീൽ ടേണിങ് നടത്താൻ വേണ്ട വീൽ ലെയ്‌ത്ത് സൗകര്യം മെമു ഷെഡിനൊപ്പം കൊല്ലത്തിന് അനുവദിച്ചെങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ക്രെയിൻ അടക്കമുള്ള സൗകര്യം ഉറപ്പാക്കുന്ന ഹെവി ലിഫ്‌ടിങ് ബേയുടെ നിർമാണവും ഷെഡിന് സമീപത്തായി നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്. 16 കോച്ച് നിർത്തിയിടാൻ ഇൻസ്‌പെക്‌ഷൻ പിറ്റിൽ സൗകര്യമുണ്ടെങ്കിലും മേൽക്കൂര ഇല്ലാത്തതും അറ്റകുറ്റപ്പണികൾക്ക് തിരിച്ചടിയാകുന്നു. ബോഗികളുടെ വീൽ ടേണിങ് നടത്താൻ പാലക്കാട്, തിരുച്ചിറപ്പള്ളി, ചെന്നൈ സ്റ്റേഷനുകളിലേക്ക് കോച്ചുകൾ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഇതോടെ ബോഗികൾ വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിതരാകുകയാണ് ജീവനക്കാർ. നേരത്തെ കൊച്ചുവേളിയിലാണ് മെമു കാറുകളുടെ (കോച്ചുകൾ) വീൽ ടേണിങ് നടത്തിയിരുന്നത്. കൊല്ലത്തുനിന്നുള്ള മെമു കോച്ചിന് കൊച്ചുവേളിയിൽ അവസരം കിട്ടുന്നത് ഏറെ വൈകിയാണ്.










0 comments