Deshabhimani

ഭരണാനുമതി നൽകിയില്ല

മീൻകൃഷി പദ്ധതിക്കും 
വിലങ്ങിട്ട്‌ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Nov 02, 2026, 12:00 AM | 1 min read

കൊല്ലം

കേരളത്തിന്റെ ജനപ്രിയ മീൻകൃഷി പദ്ധതിക്കും വിലങ്ങിട്ട്‌ സർക്കാർ. മീൻ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാനും നൂതന കൃഷിരീതി കർഷകരിൽ എത്തിക്കാനും ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഭാഗമായുള്ള ജനകീയ മീൻകൃഷിക്കാണ്‌ അധികാരമേറ്റ്‌ ആറുമാസമായിട്ടും സർക്കാർ ഭരണാനുമതി നൽകാത്തത്‌. ശാസ്ത്രീയ കൃഷിരീതികളും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ചെറുകിട കർഷകർ മുതൽ സംരംഭകർ വരെ വരുമാനം കണ്ടെത്തിയ മേഖലയാണിത്‌. കൃഷിക്ക്‌ സാങ്കേതികസഹായം നൽകിയിരുന്ന അക്വാകൾച്ചർ പ്രമോട്ടർമാർ, കോ–ഓർഡിനേറ്റർമാർ ഉൾപ്പെടെയുള്ള 600 ജീവനക്കാരെ നേരത്തെ സർക്കാർ പിരിച്ചുവിട്ടു. കരിമീനും പൂമീനും കണന്പും വരാലും വാളയും അനബാസും നാരൻ, കാര, വനാമി തുടങ്ങിയ ചെമ്മീനുകളും വിളഞ്ഞ പാടങ്ങൾ ഇപ്പോൾ തരിശാണ്‌. സംസ്ഥാനത്ത്‌ പതിനായിരങ്ങളെ മീൻകൃഷിയിലേക്ക്‌ ആനയിച്ച പദ്ധതിയിൽ പത്ത്‌ കൃഷികളായിരുന്നു നടപ്പാക്കിയത്‌. ജൂൺ, ജൂലൈ മാസങ്ങളിലാണ്‌ വിത്ത്‌ നിക്ഷേപിക്കൽ. ആറുമുതൽ പത്തുമാസത്തിനുള്ളിൽ വിളവെടുപ്പ്‌. ഏറെ ജനപ്രീതി നേടിയ കൂടുകൃഷി, ഒരു നെല്ലും ഒരു മീനും, ഞണ്ടുകൃഷി, ഓരുജല സമ്മിശ്ര മീൻകൃഷി, പെൻകൃഷി, പൊതുജലാശയങ്ങളിലെ മീൻകൃഷി എന്നിവയിലൂടെ വർഷം 40,000 ടൺ വരെയായിരുന്നു ഉൽപ്പാദനം. കൃഷി ചെയ്യാൻ 40മുതൽ 60ശതമാനംവരെ സബ്‌സിഡിയും നൽകിയിരുന്നു. കോവിഡ്‌കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരും വരുമാനം കണ്ടെത്തിയതും ഇ‍ൗ പദ്ധതികളിലൂടെയായിരുന്നു. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷിയുടെ പേര് മുഖ്യമന്ത്രി മത്സ്യക്കൃഷി എന്നാക്കിയതല്ലാതെ ഒന്നും നടന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home