ad
Deshabhimani

മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കൺവൻഷൻ

നേരിട്ട്‌ വ്യാപാരം നടത്തുന്ന കന്പനികളുടെ ലിസ്റ്റ്‌ സർക്കാർ പ്രസിദ്ധീകരിക്കണം

മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ 
ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 06, 2026, 01:16 AM | 1 min read

കൊല്ലം

നേരിട്ട്‌ വ്യാപാരം നടത്തുന്ന നിയമാനുസൃത കന്പനികളുടെ ലിസ്റ്റ്‌ സർക്കാർ പ്രസിദ്ധീകരിക്കണമെന്ന്‌ മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌ സംസാരിച്ചു. ഭാരവാഹികൾ: സി ചന്ദ്രൻപിള്ള (പ്രസിഡന്റ്‌), ബി തുളസീധരക്കുറുപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), ഡി അനിലൻ (സെക്രട്ടറി), സുധ ചന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറി), ശ്രീജ ജയപ്രകാശ്‌ (ട്രഷറർ). 17 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home