ad
Deshabhimani

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 
മാർച്ചും ധർണയും ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2026, 12:44 AM | 1 min read

കൊല്ലം

കേന്ദ്ര – -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നടപടികൾ തിരുത്തണമെന്നും കേരള ബദല്‍ നേട്ടങ്ങളെ സംരക്ഷിക്കാനും സിവിൽ സർവീസിന്റെ അവകാശാനുകൂല്യങ്ങൾ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ സർക്കാർ ജീവനക്കാർ വ്യാഴാഴ്‌ച ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടത്തും. ജീവനക്കാരുടെ വാർധക്യകാല പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, 12–-ാം ശമ്പളപരിഷ്കരണം, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക, വർഗീയതയെ ചെറുക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ചും ധർണയും. ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽനിന്ന് പകല്‍ 11ന് മാർച്ച് തുടങ്ങും. സിവിൽ സ്റ്റേഷൻ പരിസരത്ത് ചേരുന്ന ധർണ എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ ഉദ്ഘാടനംചെയ്യും. മാർച്ചും ധർണയും വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരോടും യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്, സെക്രട്ടറി വി ആർ അജു എന്നിവർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home