ad
Deshabhimani

സ്ത്രീസുരക്ഷാ പെൻഷൻ

മുനിസിപ്പാലിറ്റിയിലേക്ക് മഹിളാ മാർച്ച്

ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 11, 2026, 12:33 AM | 1 min read

കരുനാഗപ്പള്ളി

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനംചെയ്തു. എസ് ഇന്ദുലേഖ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബെൻസി രഘുനാഥ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി പത്മകുമാരി, ഏരിയ ട്രഷറർ എം ശോഭന, ടൗൺ വില്ലേജ് സെക്രട്ടറി സുപ്രഭ എന്നിവർ സംസാരിച്ചു. ടൗൺ ക്ലബ്ബിന് സമീപത്തുനിന്ന്‌ ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിൽ സമാപിച്ചു. പ്രതിഷേധ മാർച്ചിന് പുഷ്പ ജെയിൻ, അനി അൻസിൽ, സുകുമാരി, ശാരദ, സുനിത എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home