മാങ്കോസ്റ്റിൻ ചുവട്ടിൽ ബഷീർ അനുസ്മരണം

കൊല്ലം
വനിതാസാഹിതി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘മാങ്കോസ്റ്റിൻ ചുവട്ടിൽ' എന്ന പേരിൽ എഴുകോൺ ഇ എം എസ് ഭവനിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പന്മന സംസ്കൃത സർവകലാശാല ക്യാമ്പസ് ഡയറക്ടർ ഡോ. കെ ബി ശെൽവമണി ഉദ്ഘാടനംചെയ്‌തു. വനിതാസാഹിതി നെടുവത്തൂർ ഏരിയ പ്രസിഡൻറ് രജിത ലാൽ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബീന സജീവ്, ജില്ലാ സെക്രട്ടറി ഡി വിമല, വനിതാസാഹിതി ഏരിയ സെക്രട്ടറി വീണ ചെന്താമരാക്ഷൻ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് കടക്കോട് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രതി മാരാത്തിനെ അനുമോദിച്ചു. അജീഷ എസ് ശശി കാവ്യാലാപനം നടത്തി.










0 comments