Deshabhimani

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം

കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2026, 12:18 AM | 1 min read

ശാസ്താംകോട്ട

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അലൈൻമെന്റിലുള്ള കെട്ടിടങ്ങളും മറ്റ് നിർമിതികളും പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള ക്വട്ടേഷൻ ക്ഷണിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ റെയിൽവേ മേൽപ്പാലം നിർമാണത്തിന്‌ ഫണ്ട്‌ അനുവദിച്ചിരുന്നു. എംഎൽഎ ആയിരിക്കെ കോവൂർ കുഞ്ഞുമോന്റെ ആവശ്യപ്രകാരമാണ്‌ സർക്കാർ ഫണ്ട്‌ അനുവദിച്ചത്‌. മുൻ സർക്കാരിന്റെ കാലത്ത്‌ മേൽപ്പാലത്തിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. പൊളിച്ചുനീക്കൽ പൂർത്തിയാക്കുന്നതോടെ പാലം നിർമാണവുമായി ബന്ധപ്പെട്ട അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകും. ശാസ്താംകോട്ട– മൈനാഗപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ്‌ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home