Deshabhimani

കൊട്ടാരക്കര സാഹിത്യോത്സവം; 
ലോഗോ പ്രകാശിപ്പിച്ചു

കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ലോഗോ കെ എൻ ബാലഗോപാൽ എംഎൽഎ പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Sep 13, 2026, 12:43 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ലോഗോ കെ എൻ ബാലഗോപാൽ എംഎൽഎ പ്രകാശിപ്പിച്ചു. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയും ഭാമിനി കൾച്ചറൽ സൊസൈറ്റിയും ചേ‌ർന്ന് ഒക്ടോബർ മൂന്നിനും നാലിനുമാണ് സാഹിത്യോത്സവം നടത്തുന്നത്‌. മുൻസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ എ ഷാജു, കൗൺസിലർ കൃഷ്ണൻകുട്ടിനായർ, സ്വാഗതസംഘം ജനറൽ കൺവീനർ ആനയടി പ്രസാദ്, പി എൻ ഗംഗാധരൻനായർ, കോട്ടാത്തല ശ്രീകുമാർ, ബിനു കൊട്ടാരക്കര, ഷക്കീല അസീസ്, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ചിത്രകാരൻ ബിനു കൊട്ടാരക്കരയാണ് ലോഗോ തയ്യാറാക്കിയത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകളും മത്സരങ്ങളും16ന് തുടങ്ങും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home