എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ

പത്തനാപുരം
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിനും പത്തനാപുരം പഞ്ചായത്ത് ഭരണസ്തംഭനത്തിനും - കെടുകാര്യസ്ഥതയ്ക്കും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സിപിഐ എം പത്തനാപുരം ഏരിയ സെക്രട്ടറി എച്ച് നജീബ് മുഹമ്മദ് ഉദ്ഘാടനംചെയ്തു. യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എം ജിയാസുദ്ധീൻ, കേരള കോൺഗ്രസ് ബി മണ്ഡലം ജനറൽ സെക്രട്ടറി എച്ച് റിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ബിനു ഡാനിയേൽ, എസ് സഫറുള്ള ഖാൻ, റെജിമോൻ, അംജിത് ഖാൻ, ഡെൻസൺ വർഗീസ് ഷെരീഫ്, ഉസ്മാൻ സാഹിബ്, എസ് തുളസി, ഹംസ, അനിൽകുമാർ, റിയാദ് എന്നിവർ നേതൃത്വം നൽകി.










0 comments