Deshabhimani

കുന്നിക്കോട്ട്‌ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം

   കുന്നിക്കോട്ട് തീ പിടിച്ച കെട്ടിടം
വെബ് ഡെസ്ക്

Published on Nov 03, 2026, 12:30 AM | 1 min read

കുന്നിക്കോട്

കുന്നിക്കോട് ടൗണിലെ നിർമാണസാമഗ്രികൾ വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. കുന്നിക്കോട് സ്വദേശി അബ്ദുൾ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള അൽ ഐൻ ട്രേഡേഴ്സിന്റെ ഒന്നും രണ്ടും നിലകൾക്കാണ് തീപിടിച്ചത്. തിങ്കൾ രാവിലെ എട്ടിന് കടയിൽനിന്ന് പുക ഉയരുന്നത് സമീപത്തെ കടയുടമകളുടെ ശ്രദ്ധയിൽപ്പെട്ടു. വിവരമറഞ്ഞ് സ്ഥലത്തെത്തിയ ആവണീശ്വരം അഗ്നിരക്ഷാസേനയും പുനലൂർ, കൊട്ടാരക്കര യൂണിറ്റുകളിൽനിന്നുള്ള സംഘവും ചേർന്ന് 9.30ന് തീ നിയന്ത്രണവിധേയമാക്കി. ഡിസ്പ്ലേ പാനലുകൾ, ഇലക്ട്രിക്കൽ വയറിങ് ഉപകരണങ്ങൾ, പെയിന്റിങ് സാമഗ്രികൾ തുടങ്ങിയവ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. പത്തനാപുരം അഗ്നിരക്ഷാനിലയം ഓഫീസർ ആർ ഷിജുവിന്റെ നേതൃത്വത്തിൽ ബിനുമോൻ, എസ് അഭിഷേക്, അമൽദേവ്, എസ് സുധീഷ് കുമാർ, എസ് അനൂപ് എന്നിവരടങ്ങിയ സംഘമാണ് തീ അണയ്ക്കുന്നതിന് നേതൃത്വം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home