കുലശേഖരപുരം പഞ്ചായത്ത്
തെരുവുവിളക്ക് കത്തുന്നില്ല; എൽഡിഎഫ് നിവേദനം നൽകി

കരുനാഗപ്പള്ളി
കുലശേഖരപുരം പഞ്ചായത്തിൽ തെരുവുവിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറിക്ക് നിവേദനം നൽകി. രണ്ടുമാസമായി തെരുവുവിളക്കുകളുടെ പരിപാലനം പൂർണമായും മുടങ്ങി. ഇതിന് ചുമതലപ്പെട്ട കരാർ ജീവനക്കാർക്ക് യഥാസമയം അവരുടെ വേതനം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നും, അല്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. എച്ച് എ സലാം, സുഭാഷ്, ഹരികുമാർ, കിരൺ, സുധ, ലതിക, ശ്രുതി മഹേഷ് എന്നിവർ പങ്കെടുത്തു.









0 comments