ad
Deshabhimani

കാട്ടുപന്നി ശല്യം; കാർഷിക വിളകൾ നശിച്ചു

കോവൂർ അരിനല്ലുർ നെടുതറയിൽ സോമൻ്റെ തോട്ടത്തിലെ ചേന കൃഷി കാട്ടുപനികൾ നശിപ്പിച്ച നിലയിൽ
വെബ് ഡെസ്ക്

Published on Aug 15, 2026, 12:52 AM | 1 min read

ശാസ്‌താംകോട്ട കാട്ടു

പന്നി ശല്യത്തിൽ ജില്ലയിലെ മികച്ച കർഷകന് വൻ നഷ്ടം. മൈനാഗപ്പള്ളി കോവൂർ അരിനല്ലുർ നെടുതറയിൽ സോമന്റെ കൃഷിയിടത്തിലെ കാർഷിക വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഓണത്തിന് വിളവെടുക്കേണ്ട ചേന, വാഴ, വെണ്ട, ചീര, മരച്ചീനി മുതലായ കൃഷികളാണ് നശിപ്പിച്ചത്‌. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പന്നിശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോമൻ പരാതിയുമായി എത്താത്ത ഓഫീസുകൾ ചുരുക്കമാണ്. 2009 മുതൽ തുടർച്ചയായി എല്ലാ വർഷവും ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് വാങ്ങുന്ന 70വയസ്സുള്ള കർഷകനാണ് സോമൻ. കൃഷിയോടൊപ്പം പശുവളർത്തൽ, കോഴി വളർത്തൽ, മീൻ വളർത്തൽ എന്നിവയും മികച്ച രീതിയിൽ മൂന്നോട്ട് പോകുന്നു. കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും സോമൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home