ad
Deshabhimani

കെഎസ്‌ആർടിസി സ‍ൗജന്യ യാത്ര

ജില്ലയിൽ 374 ഓർഡിനറി ബസുകളിൽ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ

Published on Jun 11, 2026, 01:34 AM | 1 min read

കൊല്ലം

കെഎസ്‌ആർടിസി ബസിൽ സർക്കാർ പ്രഖ്യാപിച്ച സ്‌ത്രീകൾക്കുള്ള സ‍ൗജന്യ യാത്ര ജില്ലയിൽ 374 ഓർഡിനറി ബസുകളിൽ മാത്രം. ഒന്പത്‌ ഡിപ്പോകളിലായി ഒരു ദിവസം ഓപ്പറേറ്റ്‌ ചെയ്യുന്ന ബസുകളുടെ എണ്ണം 561ആണ്‌. ഓർഡിനറിക്ക്‌ പുറമെ ഫാസ്‌റ്റ്‌ പാസഞ്ചർ 150, സൂപ്പർ ഫാസ്‌റ്റ്‌ 33 ബസും ദിവസം ഓപ്പറേറ്റ്‌ ചെയ്യുന്നു. സ‍ൗജന്യ യാത്രയിലൂടെ ജില്ലയിൽ കെഎസ്‌ആർടിസിക്ക്‌ ദിവസ വരുമാനത്തിൽ ശരാശരി 43.5 ലക്ഷം രൂപയുടെ കുറവുണ്ടാവും. ഇ‍ൗ തുക സർക്കാർ നൽകിയില്ലെങ്കിൽ കെഎസ്‌ആർടിസി നഷ്‌ടത്തിലാകും. ഓർഡിനറി ബസുകളുടെയും സർവീസും ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങും. ഓർഡിനറി, ഫാസ്‌റ്റ്‌, സൂപ്പർ ഫാസ്‌റ്റ്‌ ബസുകളിൽനിന്നുള്ള ആകെ ദിവസവരുമാനം ശരാശരി 88.8ലക്ഷം രൂപയാണ്‌. ആര്യങ്കാവ്‌ ഡിപ്പോയിൽ 11 ഓർഡിനറി ബസും പുനലൂർ 34, പത്തനാപുരം 51, ചടയമംഗലം 36, കൊട്ടാരക്കര 81, ചാത്തന്നുർ 37, കൊല്ലം 44, കരുനാഗപ്പള്ളി 54, കുളത്തൂപ്പുഴ ഡിപ്പോയിൽ 26 ഓർഡിനറി ബസും ഒരുദിവസം ഓപ്പറേറ്റ്‌ ചെയ്യുന്നു. ഇതിൽ ഓർഡിനറി ബസ്‌ ഓപ്പറേറ്റ്‌ ചെയ്‌ത്‌ ഏറ്റവും കൂടുതൽ വരുമാനമുള്ളത്‌ കൊട്ടാരക്കര ഡിപ്പോയ്‌ക്കാണ്‌, ശരാശരി 9.5–10.5 ലക്ഷം രൂപ. ജില്ലയിൽ ചൊവ്വാഴ്‌ച ഓർഡിനറി സർവീസ്‌ നടത്തി ആര്യങ്കാവ്‌ ഡിപ്പോയിൽ 1.30 ലക്ഷം രൂപയുടെയും പുനലൂർ മൂന്നുലക്ഷം, പത്തനാപുരം 4.5 ലക്ഷം, ചടയമംഗലം 4.7 ലക്ഷം, കൊട്ടാരക്കര 10 ലക്ഷം, ചാത്തന്നൂർ 4.5ലക്ഷം, കൊല്ലം 4.87ലക്ഷം, കരുനാഗപ്പള്ളി 5.5ലക്ഷം, കുളത്തൂപ്പുഴ ഡിപ്പോയിൽ 3.87 ലക്ഷം രൂപയുടെയും കലക്‍ഷന്‍ നേടി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ എല്ലാ ബസിലും സ്ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര യുഡിഎഫ്‌ പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ഓർഡിനറി ബസ്‌ സർവീസ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നത്‌ കൊട്ടാരക്കര ഡിപ്പോയിലാണ്‌, 81 എണ്ണം. അതു കഴിഞ്ഞാൽ കരുനാഗപ്പള്ളി ഡിപ്പോയിലും, 54 എണ്ണം. അതിനിടെ ഓർഡിനറി ചെയിൻ സർവീസുകളിൽ സ‍ൗജന്യയാത്ര അനുവദിച്ചു എന്നതിന്‌ ചിഫ്‌ ഓഫീസിൽനിന്ന് വ്യക്തതവരുത്തി അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്ന്‌ ജില്ലയിലെ കെഎസ്‌ആർഡിസി അധികൃതർ പറഞ്ഞു. തിങ്കളാഴ്‌ച മുതലാണ്‌ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home