കെഎസ്‌കെടിയു ഏരിയ സമ്മേളനം
ബഹുജന റാലിയും പൊതുസമ്മേളനവും

ശൂരനാട്
കെഎസ്‌കെടിയു ശൂരനാട് ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ശ്രീനാരായണ പബ്ലിക് സ്കൂളിൽനിന്ന് ആരംഭിച്ച റാലി വി എസ് അച്യുതാനന്ദൻ നഗറിൽ (ഷാപ്പുമുക്ക്) സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ സുഭാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ശിവപ്രസാദ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ, കെ സരസൻ, പി ബിന്ദു, ഗോപകുമാർ എന്നിവർ സംസാരിച്ചു.









0 comments