Deshabhimani

കെഎസ്‌കെടിയു ജില്ലാ സമ്മേളനം; സംഘാടക സമിതിയായി

കെഎസ്‌കെടിയു  ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ  സെക്രട്ടറി 
എസ് സുദേവൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 16, 2026, 02:25 AM | 1 min read

കൊല്ലം ​

ഡിസംബർ 18,19നും അയത്തിൽ എസ് ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം കിളികൊല്ലൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സത്യൻ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം എ പുഷ്‌പരാജൻ, ജില്ലാ സെക്രട്ടറി പി എ എബ്രഹാം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്‌സ് ഏണസ്റ്റ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നൗഷാദ്, എസ് പ്രസാദ്, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി വിശ്വസേനൻ, കെ ജി കനകം, കെ സുരേഷ് ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി സത്യദേവൻ, കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് ഡി സുനിലാൽ, മുൻ ജില്ലാ സെക്രട്ടറി പി തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എക്‌സ് ഏണസ്റ്റ് (ചെയർമാൻ), എ പുഷ്‌പരാജൻ (കൺവീനർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home