'മോം മിക്സ്'ൽ ഒത്തുചേർന്നത് നൂറിലധികം ഗർഭിണികൾ

കൊല്ലം
മാതൃത്വത്തിന്റെ മധുരം പങ്കുവയ്ക്കാൻ നൂറിലധികം അമ്മമാർ ഒരുമിച്ചപ്പോൾ കൊല്ലത്ത് പിറന്നത് വേറിട്ടൊരു ആഘോഷാനുഭവം. ക്രിസ്മസിന് മുന്നോടിയായി കിൻഡർ ഹോസ്പിറ്റൽസ് കൊല്ലം സംഘടിപ്പിച്ച ‘മോം മിക്സ്' കേക്ക് മിക്സിങ് ആഘോഷം ശ്രദ്ധേയമായി. കേക്ക് മിക്സിങ്ങിനപ്പുറം, മാതൃത്വത്തിന്റെ മനോഹരമായ കാത്തിരിപ്പിനെയും സന്തോഷത്തെയും ആഘോഷിക്കാനുള്ള വലിയൊരു വേദിയായി പരിപാടി മാറി. പ്രൊഫഷണൽ ഷെഫിന്റെ നേതൃത്വത്തിൽ പഴങ്ങളും നട്സും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഗർഭിണികൾ ആവേശത്തോടെ കേക്ക് മിക്സ് ചെയ്തു. ഗർഭകാലത്തെ അനുഭവങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളും പരസ്പരം പങ്കുവച്ച ഒത്തുചേരൽ അവിസ്മരണീയ അനുഭവമായി. ചലച്ചിത്രതാരം നൂറിൻ ഷെരീഫ് ഉദ്ഘാടനംചെയ്തു. കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രഞ്ജിത് കൃഷ്ണൻ, ലാഗോം ബൈ അമി സിഇഒ അമീന, ജെഎസ്എം ബേക്കേഴ്‌സ് ഉടമ ഷിഫാസ്, കൗൺസിലർ മോൻസി ദാസ്, അബീഷ് ആദിത്യൻ എന്നിവർ സംസാരിച്ചു.









0 comments