ad
Deshabhimani

കൊടിമര, -പതാക 
ജാഥകൾ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 28, 2026, 12:19 AM | 1 min read

കൊല്ലം

കേരള കർഷകസംഘം ജില്ലാ സമ്മേളനം 30, 31, ആഗസ്‌ത്‌ ഒന്ന്‌ തീയതികളിൽ പത്തനാപുരത്ത് നടക്കും. കൃഷിച്ചെലവിന് ആനുപാതികമായ വരുമാനം ഉറപ്പാക്കാനും കർഷകരെ സംരക്ഷിക്കാനുമായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ബദൽ വികസന മാതൃകകളെ തകർക്കാനുള്ള വലതുപക്ഷ നീക്കങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രാദേശിക വെല്ലുവിളിയായ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്‌ ശക്തമായ നിയമനിർമാണം നടത്തണം. ജില്ലയിലെ കർഷകരുടെ സവിശേഷ പ്രശ്നങ്ങൾ പരിഹരിക്കാനും കൃഷി ലാഭകരമാക്കാനുമുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിക്കും. ജില്ലയിലെ ആറുലക്ഷത്തോളം കർഷകരെ പ്രതിനിധീകരിച്ച് 480 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരവും പതാകയും വഹിച്ചുള്ള ജാഥകളുടെ പ്രയാണം ബുധനാഴ്‌ച നടക്കും. ഇരുജാഥകളും പത്തനാപുരം മഞ്ചള്ളൂരിൽ സംഗമിച്ച് നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ പൊതുസമ്മേളന സ്ഥലമായ ടൈറ്റസ് സെബാസ്റ്റ്യൻ നഗറിൽ എത്തിച്ചേരും. പ്രതിനിധി സമ്മേളനം 30നു രാവിലെ 9.30ന് സ. കെ വി രാമകൃഷ്ണൻ നഗറിൽ (പത്തനാപുരം ന്യൂ മംഗല്യ ഓഡിറ്റോറിയം) അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പ്രകാശൻ ഉദ്ഘാടനംചെയ്യും. ജില്ലയിലെ മികച്ച കർഷകരെ എഐകെഎസ് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ എംഎൽഎ ആദരിക്കും. മുപ്പത്തൊന്നിനു രാവിലെ 9.30 മുതൽ പൊതുചർച്ചയുടെ മറുപടി, പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ആഗസ്‌ത്‌ ഒന്നിനു വൈകിട്ട് അഞ്ചിന്‌ ടൈറ്റസ് സെബാസ്റ്റ്യൻ നഗറിൽ (പത്തനാപുരം ടൗൺ) ജില്ലയിലെ പതിനായിരക്കണക്കിന് കർഷകർ അണിനിരക്കുന്ന കർഷക റാലി നടക്കും. തുടർന്ന് പത്തനാപുരം ടൗണിൽ നടക്കുന്ന പൊതുസമ്മേളനം എഐകെഎസ് ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനംചെയ്യും. കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബിജു കെ മാത്യു, ആക്ടിങ് സെക്രട്ടറി എസ് സത്യൻ, ട്രഷറർ വി കെ അനിരുദ്ധൻ, സ്വാഗതസംഘം ചെയർമാൻ എച്ച് നജീബ് മുഹമ്മദ്, കൺവീനർ എ ബി അൻസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home