ad
Deshabhimani

രാജ്യത്തെ ചാലകശക്തിയായി 
ഡിവൈഎഫ്ഐ : കെ എൻ ബാലഗോപാൽ

ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ യങ് ഇന്ത്യ ക്യാമ്പയിൻ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 16, 2026, 02:00 AM | 1 min read

അഞ്ചൽ

രാജ്യത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് യുവതയെ നയിക്കാൻ കഴിയുന്ന ചാലകശക്തിയായി ഡിവൈഎഫ്ഐ മാറി എന്നതിന് തെളിവാണ് യങ് ഇന്ത്യ ക്യാമ്പയിൻ എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ യങ് ഇന്ത്യ ക്യാമ്പയിൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മാറ്റങ്ങളെ മനസ്സിലാക്കാനും ജനദ്രോഹനയങ്ങൾക്കെതിരെ പ്രതികരിക്കാനും ശേഷിയുള്ളവരായി യുവാക്കൾ മാറിയിരിക്കുന്നു എന്നതിന് തെളിവാണ് ഡൽഹിയിൽ നടന്ന യുവജനപ്രക്ഷോഭം. ഭരണകൂടത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായി മാറാൻ യുവസമൂഹത്തിന് കഴിയും എന്നതിന്റെ തെളിവാണ് സമരത്തിന്റെ വിജയം. എൽഡിഎഫ് സർക്കാർ തുടർന്നുവന്ന ക്ഷേമപദ്ധതികൾ ഓരോന്നായി അട്ടിമറിക്കുകയാണ് യുഡിഎഫ്. സ്ത്രീസുരക്ഷാ പദ്ധതിക്കായി 3700 കോടിയാണ് എൽഡിഎഫ് സർക്കാർ മാറ്റിവച്ചത്. ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം പേർക്ക് വീട് നിർമിച്ചുനൽകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. പദ്ധതിയുടെ ജനപിന്തുണ മനസ്സിലാക്കിയ കേന്ദ്രം വീടുകൾക്കുമുന്നിൽ കേന്ദ്ര സർക്കാരിന്റെ എംബ്ലം പതിക്കണമെന്ന് പറഞ്ഞപ്പോൾ ജനങ്ങളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല എന്ന് ശക്തമായി പറയാൻ എൽഡിഎഫിന് കഴിഞ്ഞു. ഇന്ന് കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തികളായി സംസ്ഥാന ഭരണകൂടം മാറി. തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന കാലഘട്ടത്തിൽ യുവതയുടെ പ്രതീക്ഷയായും ആവേശമായും മാറാൻ ഡിവൈഎഫ്ഐക്ക് സാധിക്കുന്നതായും കെ എൻ ബാലഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home