Deshabhimani

പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു: കെ എൻ ബാലഗോപാൽ

പൊലീസ് സ്റ്റേഷൻ മാർച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 10, 2026, 01:48 AM | 1 min read

കടയ്‌ക്കൽ

കേരളത്തിലെ ആഭ്യന്തര വകുപ്പ് പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. സിപിഐ എം കടയ്‌ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ്‌ സംവിധാനത്തിന് കടകവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് കടയ്ക്കൽ എസ്ഐ. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ കുറ്റവാളികളായി മാറും. തിരുവനന്തപുരത്തും ചില പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർഥികളെ തല്ലിച്ചതയ്‌ക്കുന്നത് കണ്ടതാണ്. ചങ്ങലയക്ക് ഭ്രാന്ത് പിടിക്കുന്നെന്ന അവസ്ഥയാണ് കേരളത്തിൽ. ചങ്ങലയക്ക് ഭ്രാന്ത് പിടിച്ചാൽ ജനങ്ങൾ പ്രതികരിക്കുമെന്ന് ഉറപ്പുള്ള ഇടമാണ് കടയ്ക്കൽ. ബ്രിട്ടീഷ് ഭരണത്തിനെതിനെ പോരാടിയ ചരിത്രമുള്ള നാട് കൂടിയാണിത്‌. ഗുണ്ടായിസമാണ് കടയ്ക്കലിൽ എസ്ഐ നടത്തുന്നത്. നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ഉദ്യോഗസ്ഥന്റെ മാനസിക നില പരിശോധിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാകണം. നിരന്തരം പ്രശ്നം സൃഷ്‌ടിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടല്ല എടുക്കേണ്ടത്. ചില പൊലീസ് ഉദ്യോഗസ്ഥർ മാത്രം നടത്തുന്ന അഹന്തയല്ല ഇത്. കേരളത്തിൽ പലയിടങ്ങളിലും കാണുന്ന അവസ്ഥയാണ്. എറണാകുളത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെടുത്തി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്. പിണറായി ഭരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറിയിരുന്നു. അന്നെല്ലാം ധിക്കാരം കാണിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പൊലീസിനകത്തും ക്രിമിനലുകളുണ്ട്. അടൂർ പൊലീസ് സ്റ്റേഷനിൽ നടന്നതുപോലുള്ള സംഭവം പിണറായി ഭരണത്തിൽ കാണാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home