ഞങ്ങളാണ് കരുത്തര്‍...

കൊല്ലം
അറുപത്തിയാറാമത് കോട്ടയ്ക്കകം ഓണമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശമായി. 2501 രൂപ ഒന്നാം സ്ഥാനത്തിന് വേണ്ടി പുരുഷന്മാരും 1001 രൂപയ്ക്കു വേണ്ടി വനിതകളും കരുത്തുകാട്ടി. പുരുഷന്മാരുടെ വടംവലിയിൽ ആറു ടീമും വനിതകളുടേതില്‍ രണ്ട് ടീമുകളുമാണ് പങ്കെടുത്തത്. പുരുഷന്മാരുടെ വിഭാഗത്തിൽ യങ്സ്റ്റേഴ്‌സ് കോട്ടക്കകം വിജയികളായി. വനിതകളിൽ ജിംഖാന ടീം വിജയികളായി. നൂറുകണക്കിന് ആസ്വാദകരാണ് വടംവലി മത്സരം കാണാനും പ്രോത്സാഹിപ്പിക്കാനുമായി എത്തിയത്. 26മുതൽ നടന്ന മത്സരങ്ങളിൽ മാരത്തണ്‍ മത്സരവും ശ്രദ്ധ നേടി. പൊതുസമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനംചെയ്തു. ഓണാഘോഷ കമ്മിറ്റി പ്രസിഡന്റ് ഷാജിക്കുട്ടൻ അധ്യക്ഷനായി. മേയർ എ കെ ഹഫീസ്, ഓണാഘോഷ കമ്മിറ്റി രക്ഷാധികാരി ജെ ബിജു, ജി ആനന്ദൻ, കൗൺസിലർ ജി സോമരാജൻ, രക്ഷാധികാരി ആലയത്ത് കൃഷ്ണകുമാർ, ഓണാഘോഷ കമ്മിറ്റി സെക്രട്ടറി ടി പുഷ്‌പൻ, വനിതാ കമ്മിറ്റി കൺവീനർ ഇന്ദു ജോസഫ്,എന്നിവർ പങ്കെടുത്തു തുടർന്ന് സമ്മാനദാനം നടന്നു. ആകാശക്കാഴ്ചയും ഗാനമേളയും നടന്നു.










0 comments