റീൽ മത്സരം: കരുനാഗപ്പള്ളി ബോയ്സിന് ഒന്നാം സ്ഥാനം

കരുനാഗപ്പള്ളി
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംസ്ഥാനതല റീൽ മത്സരത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്‍പിസി യൂണിറ്റ് ഒന്നാം സ്ഥാനം. കൗമാര ജാഗ്രതാ പ്രവർത്തനങ്ങളുടെയും ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെയും ഭാഗമായി "വിദ്യാഭ്യാസം ഔദാര്യമല്ല, അവകാശമാണ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. കൊല്ലം സിറ്റി പൊലീസ് ജില്ലയെ പ്രതിനിധീകരിച്ചാണ് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുത്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിലെ വെല്ലുവിളികൾ പ്രമേയമാക്കിയാണ് റീൽ. സമൂഹമാധ്യമങ്ങളിൽ വൈറലായ റീലിന് രണ്ടുലക്ഷം കാഴ്ചക്കാരും 5,965 ലൈക്കും 2,2000ഷെയറുകളും ലഭിച്ചു. സ്കൂൾ കായിക അധ്യാപകനും കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ എസ് സാബുജാനാണ് തിരക്കഥയും സംഭാഷണവും സംവിധാനവും. ആലിഫ്, അജ്മൽ, അവന്ത്, ഷിയാസ്,ഹാഫിസ് അജ്മൽ, മുഹമ്മദ് സഫ്വാൻ, അസ്ബിൻ ഹമദ്, റെയാൻ സലീം, സുജി, അഭിജയ്, റിസ്വാൻ, റിട്ട. പ്രധാനാധ്യാപിക ടി സരിത എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അഭിമാനനേട്ടം കൈവരിച്ചവരെ സ്കൂൾ പ്രധാനാധ്യാപിക ഐ ചിത്രലേഖ, കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സാബുജൻ, മിഥുൻ, പൊലീസ് ഉദ്യോഗസ്ഥരായ ആർ എസ് കൃഷ്ണകുമാർ, ഷരൺ തോമസ്, കൊല്ലം സിറ്റി പൊലീസ് അധികൃതരും അഭിനന്ദിച്ചു.










0 comments