ad
Deshabhimani

കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ കൊടി ഉയർന്നു

കർഷക സംഘം ജില്ലാ സമ്മേളനത്തിന് പത്തനാപുരം കല്ലുംകടവിലെ പൊതുസമ്മേളന നഗറിൽ 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ പതാക ഉയർത്തുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 30, 2026, 12:47 AM | 2 min read

കൊല്ലം

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ മലയോരജനതയുടെ ഹൃദയഭൂവിൽ കൊടി ഉയർന്നു. കടയ്ക്കൽ വിപ്ലവസ്മാരക മണ്ഡപത്തിൽനിന്ന്‌ എത്തിച്ച കൊടിമരം പത്തനാപുരം ട‍ൗണിലെ പൊതുസമ്മേളന നഗറിൽ (ടൈറ്റസ് സെബാസ്റ്റ്യൻ നഗർ) സംഘാടക സമിതി ചെയർമാൻ എച്ച് നജീബ് മുഹമ്മദും പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക സംഘാടക സമിതി സെക്രട്ടറി എ ബി അൻസറും ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സമ്മേളനത്തിന്റെ രക്ഷാധികാരിയുമായ കെ രാജഗോപാൽ പൊതുസമ്മേളന നഗറിൽ പതാക ഉയർത്തി. കർഷക സംഘം കടയ്ക്കൽ ഏരിയ സെക്രട്ടറി മടത്തറ അനിൽ ക്യാപ്റ്റനും അഞ്ചൽ ഏരിയ സെക്രട്ടറി അഡ്വ. രവീന്ദ്രനാഥ് മാനേജരുമായ കൊടിമരജാഥ അഞ്ചൽ, പുനലൂർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് പത്തനാപുരം മഞ്ചള്ളൂർ ജങ്‌ഷനിൽ എത്തിച്ചേർന്നു. കൊടിമരജാഥ കടയ്‌ക്കൽ വിപ്ലവസ്മാരക മണ്ഡപത്തിൽ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനംചെയ്‌തു. കർഷക സംഘം ശൂരനാട് ഏരിയ സെക്രട്ടറി അഡ്വ. ആർ അമ്പിളിക്കുട്ടൻ ക്യാപ്റ്റനും കെ കെ രവികുമാർ മാനേജരുമായ പതാക ജാഥ ഭരണിക്കാവ്, പുത്തൂർ, കൊട്ടാരക്കര, കുന്നിക്കോട് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മഞ്ചള്ളൂർ ജങ്‌ഷനിൽ എത്തി. പതാക ജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ കർഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ്‌അംഗം എൻ എസ്‌ പ്രസന്നകുമാർ ഉദ്‌ഘാടനംചെയ്‌തു. മഞ്ചള്ളൂരിൽനിന്ന്‌ ബൈക്ക്‌ റാലിയുടെ അകമ്പടിയോടെയാണ്‌ ഇരുജാഥകളും പൊതുസമ്മേളന നഗറിൽ എത്തിയത്‌. കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജോർജ്‌ മാത്യു, ജി രതികുമാർ, വി എസ് സതീഷ്, ജില്ലാ ആക്ടിങ്‌ സെക്രട്ടറി പി വി സത്യൻ, ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ ജഗദീശൻ, ആർ ഗീത, ആർ രാജഗോപാലൻനായർ, എൻ രാധാകൃഷ്ണൻനായർ, അനീഷ് മീനം എന്നിവർ നേതൃത്വം നൽകി. കടയ്‌ക്കൽ വിപ്ലവസ്‌മാരകത്തിനുമുന്നിൽ നടന്നചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം നസീർ, ഏരിയ സെക്രട്ടറി വി സുബ്ബലാൽ, കർഷകസംഘം ഏരിയ പ്രസിഡന്റ്‌ ജെ സി അനിൽ, സെക്രട്ടറി അനിൽ മടത്തറ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബി ശിവദാസൻപിള്ള, ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, ഏരിയ ജോയിന്റ്‌ സെക്രട്ടറി പി പത്മകുമാർ, സതീഷ്, എം എസ് മുരളി, ലതിക വിദ്യാധരൻ എന്നിവർ സംസാരിച്ചു. ​പ്രതിനിധി സമ്മേളനം ഇന്ന്‌ വ്യാഴം രാവിലെ 9.30ന് കെ വി രാമകൃഷ്ണൻ നഗറിൽ (പത്തനാപുരം ന്യൂ മംഗല്യ ഓഡിറ്റോറിയം) അഖിലേന്ത്യ കിസാൻസഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പ്രകാശൻ ഉദ്ഘാടനംചെയ്യും. ജില്ലയിലെ മികച്ച കർഷകരെ എഐകെഎസ് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ ആദരിക്കും. ജില്ലയിലെ ആറുലക്ഷത്തോളം കർഷകരെ പ്രതിനിധീകരിച്ച് 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളി രാവിലെ 9.30 മുതൽ പൊതുചർച്ചയ്‌ക്ക്‌ മറുപടി, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ആഗസ്‌ത്‌ ഒന്നിനു വൈകിട്ട്‌ നാലിന്‌ ജില്ല കേന്ദ്രീകരിച്ച് പതിനായിരത്തിലേറെ കർഷകർ അണിനിരക്കുന്ന റാലി നടക്കും. പൊതുസമ്മേളനം കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജൂകൃഷ്ണൻ ഉദ്ഘാടനംചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home